Saturday, March 19, 2016

വേനല്‍

        വേനല്‍

മകരമെന്‍ മേനി ചേര്‍ത്തതാമാ -
കുളിരിന്‍ പുതപ്പില്‍ ഞാനുറങ്ങേ...
അരുണന്‍റെ മടിയിലേക്കെന്നെയെടുത്തി-
ട്ടതിവേഗമോടാതെ നീ വേനലേ...
മഞ്ഞിന്‍റെ പാദസരമണികള്‍ പൊഴിച്ചിട്ട
രാവിന്‍റെ മാറിലൊരു പിഞ്ചുമലര്‍പോല്‍
ഒന്നുറങ്ങീടട്ടെ ഒരു പുലരി കാണട്ടെ...
പൂമൊട്ടിലവതന്‍റെ സൗന്ദര്യമറിയട്ടെ...
മൃദുവേനലായ് നീയെത്തവേ...
അവതന്‍റെ ഋതുഭാവമതുകാണുവാന്‍...
അവരൊപ്പെമൊരുമിച്ചു മധുവുണ്ടു-
മുണമുണ്ടൊരളിതന്‍റെ പാട്ടേറ്റു പാടീടുവാന്‍
ഈരാവതിന്‍ മാറില്‍ മയങ്ങിട്ടൊ-
രുതെല്ലുമാത്ര ഞാന്‍ പോയിടട്ടെ....

ദിനചക്ര ജാലകച്ചില്ലതില്‍ വീണതാം...
വിടവിലൂടണയുവാന്‍ വെമ്പുന്നുവോ നീ...
അതിവേഗമിങ്ങെത്തി ഈ ആരാമ ഭംഗി-
യെ മുഴുവനും തച്ചുടക്കാനോ ശ്രമം...
ഈ വനികളിന്‍ പാഴ്മുളകളില്‍....
നീരെത്ര തീര്‍ത്തതെന്‍ മഴമുത്തുകള്‍...
ഈ രാവിലാ ആകാശവിടവി-
ലൂടാടിപ്പറന്നെത്ര മഴതീര്‍ത്തവര്‍...
അവയൊക്കെയും...അവര്‍തീര്‍ത്തതാം..
അഴകുമതുമെത്ര നീ സ്വന്തമാക്കി...

വിരസമായ് പകലില്‍ നീ നടനമാടെ
കൊഴിയുന്നതെത്രയെന്‍ കാതില്‍ ധലമര്‍മ്മരം...
അകലുന്നു പുഴകളതില്‍ മായുന്നു ഹരിതവും...
കിളികൂജനത്തിന്‍റെ ഈണവും താളവും...
മനസ്സില്‍ വിളങ്ങുന്ന പ്രകൃതിതന്‍ രൂപവും...
നിറമുള്ളനിനവുള്ളൊരെന്‍ ജീവനും....

മകരമെന്‍ മേനി ചേര്‍ത്തതാമാ-
കുളിരിന്‍ പുതപ്പില്‍ ഞാനുറങ്ങേ.......


........അഭിലാഷ്......