Wednesday, July 22, 2015

പ്രേമമോ...




ആരുമറിയാ തീരമൊന്നെന്‍
കണ്‍കളിന്നോ കണ്ടെടുക്കേ...
നോവു നുരപതയായ് അരികേ..
ചായുമാെരു വെയിലോ മറയേ....
ഇരുളിലൂടൊരു തരിമധുരവു-
മതിലൊരു പുളകവുമായി വാ....
എന്‍ ചാരെവാ... ഓര്‍മ്മയാം എന്‍ ഓമലേ.....

നഗ്നമാം കാലടികള്‍... അതിന്‍
എത്രയോ പാഴ് സ്മൃതികള്‍
ഏറ്റു ഞാന്‍ നീങ്ങണം ഈ... 
രാവു പുലരാന്‍ എന്‍ തോണിയണയാന്‍...
നീ മയങ്ങും തീരമണയാന്‍...

പുലരികളിലെത്രനാള്‍
പുതുമഴിയിലെത്രനാള്‍
ഇടവഴികള്‍ എത്രദൂരം 
ഇരുകരം കോര്‍ത്തുനമ്മള്‍
ഇണകളായ് മാറിനമ്മള്‍...
ഇനും വരും നാളതെണ്ണി
കനവുകള്‍ നെയ്തുകൂട്ടി...
പിരിവതിന്‍ മുന്‍പു പോലും
പ്രണയമെന്നെത്ര ചൊല്ലി....

ഓമലേ... ഓര്‍മ്മകള്‍...
നീ തരും നോവുകള്‍....
ഞാനെന്നിലെന്നേ മായ്ക്കാന്‍ തുടങ്ങേ...
എന്തിനെന്‍ കണ്ണിലൂടെ... 
എന്നെ തളച്ചിടുന്നു....
മാഞ്ഞിടാതെന്‍ ചാരെ...
മാഞ്ഞുനീ നിന്നിടുന്നൂ....
ഓമലേ... നോവുകള്‍...
നീ തരും പ്രേമമോ...

.....അഭിലാഷ്.....

Friday, July 3, 2015

പ്രണയം പൂത്ത ചില്ലകള്‍


പ്രണയം പൂത്ത ചില്ലകള്‍




അവളാം പൂമരത്തിന്‍
അടിയില്‍ നില്‍ക്കെയെന്നും...
മനസ്സിന്‍ മടിയിലെന്നും
പൊഴിയും പുഷ്പവര്‍ഷം....
ആ ചില്ലതന്‍ ചാരത്തു നില്‍ക്കെ...
ആ പൂമണത്തേ നെഞ്ചോടു ചേര്‍ക്കേ...
ഞാനോ അലിഞ്ഞാ മണ്ണോടു ചേരും...
ആഴത്തിലാഴ്ന്നാഴ്ന്നവളില്‍ ലയിക്കും...

പ്രണയം പൂത്ത ചില്ലകള്‍...
ഇന്നെന്‍ ചിറകിന്‍ ദൂര സ്വപ്നമായ്....
ദൂരെയാ ചില്ലയില്‍... 
നൊബര... പൂക്കള്‍ വിരിയവേ...
കണ്ണുനീര്‍ തുള്ളിയെന്‍....
ചൊടികള്‍ പുണര്‍ന്നിടും....
എങ്കിലും ഓര്‍മ്മകള്‍ എണ്ണാന്‍ തുടങ്ങിടും...
ചുംബനപ്പൂക്കളാ ചില്ലയതുതന്നതും...
കൊച്ചു സുഖവല്ലിയില്‍ 
തേന്‍കണം നുകര്‍ന്നതും
പൊഴിയും വസന്തരാവില്‍
ആ നിഴല്‍ വീണ പാത നടുവില്‍
ഒന്നായ് പുണര്‍ന്നതും.... നാം...
നിഴലായ് മറഞ്ഞതും...
ആരോ ഓതിയകലും...
കാതില്‍ തീരാക്കഥകളായി....
നാം തന്‍ പ്രണയമെന്നും 
പൂക്കും... പുലരിപോലെ....

......അഭിലാഷ്.....